പത്തു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ സയാമീസ് ഇരട്ടകളെ വേർപെടുത്തി

സൗദി : റിയാദിലെ കിംഗ് അബ്ദുൾ അസിസ് മെഡിക്കൽ സിറ്റിയിൽ പത്തു മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെ സിറിയൻ സയാമീസ് ഇരട്ടകളെ വേർപെടുത്തി. തല ഒട്ടിയ രീതിയിലായിരുന്ന പെൺകുട്ടികളെ 22ഓളം ഡോക്ടർമാരും നഴ്സുമാരും ചേർന്ന് നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് വേർപെടുത്തിയത്.
സൽമാൻ ബിൻ അബ്ദുൾ അസിസിന്റെ നിർദ്ദേശ പ്രകാരമാണ് സിറിയയിലെ ടുഖ്വ, യാഖീൻ എന്ന പെൺകുട്ടികളെ ശസ്ത്രക്രിയയ്ക്കായി സൌദിയിൽ എത്തിച്ചത്. ഞായറാഴ്ച്ചയാണ് ശസ്ത്രക്രിയ നടന്നത്. ആറ് ഘട്ടങ്ങളിലായി കൃത്യമായി പത്തു മണിക്കൂറും 45 മിനിട്ടുമെടുത്തായിരുന്നു ഇരുവരെയും വേർപെടുത്തിയത്.
12 മണിക്കൂർ ആയിരുന്നു ശസ്ത്രക്രിയയ്ക്കായി പ്രതീക്ഷിച്ച സമയം എങ്കിലും വിചാരിച്ചതിലും നേരത്തെ ദൌത്യം മുഴുവിപ്പിക്കാനായെന്ന് ഡോക്ടർമാർ പറയുന്നു.