മിഡിൽ ഈസ്റ്റ് സന്ദർശിക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിപിംഗ്

ബീജിങ്ങ് : ചൈനീസ് പ്രസിഡന്റ് ഷി ജിപിംഗ് ഈ ആഴ്ച്ച സൗദി അറേബ്യ, ഇറാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും. പ്രസിഡന്റായതിനു ശേഷം മിഡിൽ ഈസ്റ്റിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ പര്യടനമാണ് ഇത്.
മൂന്നു രാഷ്ട്രത്തലവന്മാരുടെയും ക്ഷണം സ്വീകരിച്ചാണ് ജനുവരി 19 മുതൽ 23 വരെയുള്ള തീയതികളിലായി ഈ രാഷ്ട്രങ്ങളിൽ പര്യടനം നടത്താൻ തീരുമാനിച്ചതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സൗദിയും ഇറാനും എന്നവിലയിടിവിനെ തുടർന്നുള്ള പ്രശ്നങ്ങളിൽ പെട്ടിരിക്കുന്ന വെളയിലാണ് ഷി ജിപിംഗിന്റെ പര്യടനം. എന്നാ ഇറക്കുമതി ചെയ്യുന്നതിൽ മുൻപന്തിയിലുള്ള രാജ്യയ ചൈനയ്ക്ക് എന്നാ ഉത്പാദന രാജ്യങ്ങളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പര്യടനം.