ഇന്‍ഷാ അള്ളാഹ് "മലയാളത്തില്‍ സംവിധാന അരങ്ങേറ്റത്തിനൊരുങ്ങി ഗീതു

ലയേഴ്‌സ് ഡയസ് എന്ന ചിത്രത്തിനു ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഇന്‍ഷാ അള്ളാഹ് എന്ന് പേരിട്ടു. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ഗീതു മോഹന്‍ദാസ് ഇക്കാര്യം പുറത്ത് വിട്ടത്. ഒപ്പം ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗീതു പേജിലിട്ടു. ഈ ചിത്രത്തിലൂടെ ഗീതു മോഹന്‍ദാസ് മലയാളത്തില്‍ സംവിധാന അരങ്ങേറ്റം നടത്തുകയാണ്.മുല്ലക്കോയുടെ അക്ബറിനെ തേടിയുള്ള യാത്രയാണ് ഇന്‍ഷാ അള്ളാഹ്. ലക്ഷദ്വീപ്, മുംബൈ എന്നിവിടങ്ങളാണ് സിനിമയ്ക്ക് ലൊക്കേഷനുകളാകുന്നത്. രാജീവ് രവിയാണ് സിനിമയുടെ ഛായാഗ്രാഹകന്‍.മലയാളത്തിനൊപ്പം ഹിന്ദിയിലും ചിത്രം പുറത്തിറങ്ങും. ചിത്രത്തിലെ നായകന്‍ ആര് എന്ന് ഗീതു മോഹന്‍ദാസ് ഇനിയും വ്യക്തമാക്കിയിട്ടില്ല. ദ്യശ്യം സുഡാന്‍സ് ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട് ഗോവയില്‍ നടത്തിയ സ്‌ക്രീന്‍ റൈറ്റേഴ്‌സ് ലാബില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള തിരക്കഥ കൂടിയാണിത്.