റിയാദിൽ വലിയ പെരുന്നാളിന് എൻ ആർ കെ ഫോറം ബിരിയാണി ചലഞ്ച്

അക്ബർ പൊന്നാനി
ജിദ്ദ: റിയാദിലെ മുഖ്യധാരാ മലയാളി സംഘടനകളുടെ പൊതു വേദിയായ റിയാദ് എൻ ആർ കെ ഫോറം ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. തന്റേതല്ലാത്ത കാരണങ്ങളാൽ സാമ്പത്തിക ബാധ്യത വന്ന് ജയിലിൽ കഴിയുന്ന നിർധനരായ പ്രവാസികളുടെ മോചനത്തിനായാണ് വലിയ പെരുന്നാളിന് റിയാദിൽ എൻ ആർ കെ ഫോറം ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്.
ബിരിയാണി ചലഞ്ചിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപവൽക്കരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം എൻ. ആർ. കെ. ഫോറം ട്രഷറർ കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. പി. മുസ്തഫ അധ്യക്ഷനായിരുന്നു. ജനറൽ കൺവീനർ സുരേന്ദ്രൻ കൂട്ടായി സ്വാഗതവും, ജോ. ട്രഷറർ യഹ്യ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ശിഹാബ് കൊട്ടുകാട്, അഡ്വ. അബ്ദുൽ ജലീൽ, അലി ആലുവ, സാലി പുറായിൽ, സുധീർ കുമ്മിൾ, മധു ബാലുശ്ശേരി, രഘുനാഥ് പറശ്ശിനിക്കടവ്, റഫീഖ് മഞ്ചേരി, ഗഫൂർ കൊയിലാണ്ടി, അബ്ദു റഹ്‌മാൻ ഫറോക്ക്, സലാം പെരുമ്പാവൂർ, ഷാഫി മാസ്റ്റർ എന്നിവർ സംസാരിച്ചു.
അഹ്‌മദ് കോയ സിറ്റിഫ്‌ളവർ, നാസർ നെസ്റ്റോ, ബഷീർ പാരഗൺ, സലിം മദീന, മുഷ്താഖ് അൽ റയാൻ, സൂരജ് പാണയിൽ, ശിഹാബ് കൊട്ടുകാട്, ഇബ്രാഹിം സുബ്ഹാൻ, അഷ്‌റഫ് വേങ്ങാട്, കെപിഎം സാദിഖ്, സെബിൻ ഇക്‌ബാൽ, സലിം കളക്കര, അബ്ദുള്ള വല്ലാഞ്ചിറ, രാഘനാഥ് പറശ്ശിനിക്കടവ്, മജീദ് ചിങ്ങോലി, ഉസ്മാനലി പാലത്തിങ്ങൽ, വി. കെ. മുഹമ്മദ്, മുജീബ് ഉപ്പട, സലാം ടി വി എസ്, സലിം അർത്തിയിൽ, ഹാരിസ് തലാപ്പിൽ, ജോസഫ് അതിരുങ്കൽ, വിക്രം ലാൽ, സുൾഫിക്കർ, സുഭാഷ്, സിദ്ദിഖ് കല്ലു പറമ്പൻ എന്നിവർ രക്ഷാധികാരികൾ ആയും എൻ. ആർ കെ യുടെ ഭാരവാഹികൾ തന്നെ പ്രധാന ഭാരവാഹികൾ ആയും ആണ് സംഘാടക സമിതി രൂപീകരിച്ചത്.
sdgd