ഏഷ്യയിലെ ഈ വർഷത്തെ ഏറ്റവും മികച്ച പുരുഷ കായിക താരമായി ഖത്തറിന്റെ മുതാസ് ഇസ ബർഷിം


ഏഷ്യയിലെ ഈ വർഷത്തെ ഏറ്റവും മികച്ച പുരുഷ കായിക താരമായി ഖത്തറിന്റെ ഒളിംപിക്‌സ്, ലോക ഹൈജംപ് ചാംപ്യൻ മുതാസ് ഇസ ബർഷിമിനെ തിരഞ്ഞെടുത്തു. ബാങ്കോക്കിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്‌സ് അസോസിയേഷന്റെ 50ആം വാർഷികാഘോഷത്തോട് അനുബന്ധിച്ചാണ് പുരസ്‌കാര വിതരണം. ഇതു രണ്ടാം തവണയാണ് ഏഷ്യയിലെ മികച്ച പുരുഷ കായികതാരത്തിനുള്ള പുരസ്‌കാരം ബർഷിമിന് ലഭിക്കുന്നത്. 2018ലും ജേതാവായിരുന്നു. ബർഷിമിന്റെ പിതാവും മുൻ കായിക താരവുമായ ഇസ ബർഷിമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഖത്തർ അത്‌ലറ്റിക്‌സ് ഫെഡറേഷൻ പ്രസിഡന്റ് മുഹമ്മദ് ഇസ അൽ ഫദ്‌ല ബർഷിമിനെ അഭിനന്ദിച്ചു.  

ഏപ്രിലിൽ നടന്ന വെസ്റ്റ് ഏഷ്യ അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പോടെയാണ് ബർഷിമിന്റെ ഈ വർഷത്തെ സീസൺ തുടങ്ങിയത്. മേയിൽ നടന്ന ദോഹ ഡയമണ്ട് ലീഗിലും മികച്ച പ്രകടനം നടത്തി.  അടുത്ത മാസം ബുഡാപെസ്റ്റിൽ നടക്കുന്ന ലോക ചാംപ്യൻഷിപ് കിരീടമാണ് ലക്ഷ്യം. സെപ്റ്റംബർ 23 മുതൽ ഒക്‌ടോബർ 8 വരെ ചൈനയിലെ ഹാങ്ഷുവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലും പങ്കെടുക്കും. 3 തവണ ഒളിംപിക് മെഡൽ നേടിയ താരമാണ് മുതാസ് ഇസ ബർഷിം. 2017, 2019, 2022 വർഷങ്ങളിൽ നടന്ന ലോക ചാംപ്യൻഷിപ്പുകളിലും സ്വർണമെഡൽ ജേതാവാണ്.

article-image

dgfxg

You might also like

Most Viewed