ബഹ്റൈനിൽ പുതിയ തൊഴിൽ നയം നടപ്പാക്കുമെന്ന് തൊഴിൽ മന്ത്രി

രാജ്യത്തിന്റെ സമഗ്രവികസനത്തിനും നിക്ഷേപക സൗഹൃദ അന്തരീക്ഷത്തിനുമുതകുന്ന രീതിയിൽ പുതിയ തൊഴിൽ നയം നടപ്പാക്കുമെന്ന് തൊഴിൽ മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ വ്യക്തമാക്കി. വ്യവസായ വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്യണമെന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ താൽപ്പര്യമനുസരിച്ചാണ് നയം നടപ്പാക്കുക.
2023−2026ലെ നാഷണൽ ലേബർ മാർക്കറ്റ് പ്ലാനിന് കാബിനറ്റ് അംഗീകാരം നൽകിയതിനെ തുടർന്നാണ് തൊഴിൽ മന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്. രാജ്യത്ത് പ്രാദേശിക, വിദേശ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുതകുന്ന രീതിയിൽ നിലവിലുള്ള നിയന്ത്രണങ്ങളെയും നിയമങ്ങളെയും ഏകീകരിക്കുമെന്നും, പാർട്ട് ടൈം തൊഴിൽ, റിമോട്ട് വർക്ക് എന്നിങ്ങനെയുള്ള എല്ലാ തൊഴിൽ രീതികളും തൊഴിൽ വിപണിയിൽ പ്രയോഗിക്കാൻ സ്ഥാപനങ്ങളെയും കമ്പനികളെയും പ്രോത്സാഹിപ്പിക്കുമെന്നും തൊഴിൽ മന്ത്രി അറിയിച്ചു.
hdfh