അധികാര ദുര്‍വിനിയോഗം; ഖത്തര്‍ ധനകാര്യമന്ത്രി അറസ്റ്റില്‍


ദോഹ: പൊതുഫണ്ട് ദുരുപയോഗം, അധികാര ദുര്‍വിനിയോഗം എന്നീ ആരോപണങ്ങളില്‍ ഖത്തര്‍ ധനകാര്യമന്ത്രി അലി ഷെരീഫ് അല്‍ ഇമാദി അറസ്റ്റില്‍. ധനകാര്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടതായി ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പൊതുമേഖലയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച രേഖകളും റിപ്പോര്‍ട്ടുകളും അവലോകനം ചെയ്ത ശേഷമാണ് അറസ്റ്റിന് ഉത്തരവിട്ടത്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. 2013 മുതല്‍ ഖത്തറിന്റെ ധനകാര്യമന്ത്രിയാണ് അല്‍ ഇമാദി. ഖത്തര്‍ നാഷണല്‍ ബാങ്കിന്റെ ഡയറക്ടർ ബോര്‍ഡ് ചെയര്‍മാനുമാണ്.

You might also like

Most Viewed