കൊല്ലപ്പണിക്കും ആശാരിപ്പണിക്കും നിയന്ത്രണം ഏർ‍പ്പെടുത്തി ഖത്തർ


ദോഹ: കൊല്ലപ്പണി, ആശാരിപ്പണി വർ‍ക്ക്‌ഷോപ്പുകൾ‍ക്കും ബന്ധപ്പെട്ട വെയർ‍ഹൗസുകൾ‍ക്കും നിയന്ത്രണം ഏർ‍പ്പെടുത്തി ഖത്തർ‍ വാണിജ്യ മന്ത്രാലയം. രാജ്യത്തെ നഗരങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും പ്രവർ‍ത്തിക്കുന്ന വെയർ‍ഹൗസുകൾ‍ക്കാണ് നിയന്ത്രണം. പൊതുശുചിത്വത്തിന്റെ ഭാഗമായി ഈ ഷോപ്പുകൾ‍ക്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ‍ ഇവയാണ്:

ലൈസൻസ് ലഭിച്ചിട്ടുള്ള സ്ഥലത്ത് അല്ലാതെ ഈ പ്രവർ‍ത്തനങ്ങൾ‍ നടത്തരുത്. വീടുകൾ‍ക്കകത്തോ പൊതു പാർ‍ക്കിംഗ് സ്ഥലങ്ങൾ‍, റോഡരികുകൾ‍, താമസകേന്ദ്രങ്ങൾ‍, മറ്റ് ഒഴിഞ്ഞ സ്ഥലങ്ങൾ‍ എന്നിവ കൈയേറിയോ പണികൾ‍ ചെയ്യാൻ‍ പാടില്ല.

കൊല്ലപ്പണി, ആശാരിപ്പണി എന്നിവയുമായി ബന്ധപ്പെട്ട വസ്തുക്കൾ‍ ഷോപ്പുകൾ‍ക്ക് മുന്നിലോ പൊതു പാർ‍ക്കിംഗ് സ്ഥലങ്ങൾ‍, റോഡരികുകൾ‍, താമസ കേന്ദ്രങ്ങൾ‍, മറ്റ് ഒഴിഞ്ഞ സ്ഥലങ്ങൾ‍ എന്നിവിടങ്ങളിലോ ഇടാന്‍ പാടില്ല.

ഈ നിർ‍ദേശങ്ങൾ‍ ലംഘിക്കുന്നതു വരെ ബന്ധപ്പെട്ട നിരവധി വകുപ്പുകൾ‍ പ്രകാരം നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽ‍കി. നിയമലംഘനം ശ്രദ്ധയിൽ‍പ്പെട്ടാൽ‍ 16001 എന്ന നന്പറിൽ‍ അറിയിക്കണമെന്ന് അധികൃതർ‍ പറഞ്ഞു.

You might also like

Most Viewed