ഖത്തറില്‍ സര്‍ക്കാര്‍ മേഖലയില്‍ ഈദുല്‍ ഫിത്ര്‍ അവധി ഇന്ന് മുതല്‍

ദോഹ: ഖത്തറില്‍ സര്‍ക്കാര്‍ മേഖലയില്‍ ഈദുല്‍ ഫിത്ര്‍ അവധി ഇന്ന് മുതല്‍. സ്വകാര്യ മേഖലയില്‍ മുഴുവന്‍ ശമ്പളത്തോടു കൂടി മൂന്നു ദിവസത്തെ അവധി നല്‍കിയിരിക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിർദ്ദേശിച്ചു.
ഈദ് അവധി ദിവസങ്ങളില്‍ ഏതെങ്കിലും കാരണത്താല്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരനു ജോലി ചെയ്യേണ്ടി വന്നാല്‍ തൊഴില്‍ നിയമത്തിലെ 74-ാം വകുപ്പിലെ അധിക ജോലി സമയം, കൃത്യമായ അലവന്‍സ് എന്നിവ സംബന്ധിച്ച വ്യവസ്ഥകള്‍ കമ്പനി പാലിച്ചിരിക്കണം.
രാജ്യത്തെ എല്ലാ തൊഴിലാളികളും ജീവനക്കാരും കോവിഡ്-19 മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. സുരക്ഷിത അകലം പാലിക്കുകയും മാസ്‌ക്കുകളും കയ്യുറകളും ധരിക്കുകയും വേണം.