കോവിഡ് ദുരിതാശ്വാസനിധിക്കായി ഖത്തറില്‍ പ്രത്യേക വെബ്സൈറ്റ്

ഖത്തറില്‍ കോവിഡ് ദുരിതാശ്വാസനിധിക്കായി പ്രത്യേക വെബ്സൈറ്റ് തുറന്നു. ഖത്തര്‍ ദേശീയ കോവിഡ് നിവാരണ സമിതിയുടെ കീഴിലുള്ള പ്രത്യേക സമിതിയാണ് വെബ്സൈറ്റിന്‍റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പണമായും മറ്റ് വിധേനയും സംഭാവനകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന്‍റെ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ഓപ്ഷന്‍ വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ നമ്പര്‍ നല്‍കിയാണ് രജിസ്ട്രേഷന്‍ സൈറ്റിലേക്ക് കയറേണ്ടത്.
ഇതുവരെ സംഭാവനകള്‍ നല്‍കിയവരുടെ വിവരങ്ങളെല്ലാം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഖത്തറിലെ വ്യക്തികളും കമ്പനികളും ഇതുവരെ 78 മില്യണ്‍ ഖത്തരി റിയാലാണ് ഇതുവരെ സംഭാവനയായി നല്‍കിയത്. ഖത്തര്‍ നാഷണല്‍ ബാങ്ക് മാത്രം 50 മില്യണ്‍ നല്‍കി. മുഹമ്മദ് അബ്ദുറഹ്മാന്‍ അല്‍ ബഹര്‍ എന്ന വ്യക്തിയുടെ മക്കള്‍ 10 മില്യണ്‍ നല്‍കി. മുഹമ്മദ് ജാസിം അല്‍ കുവാരി മൂന്ന് മില്യണ്‍ നല്‍കി.
പണത്തിന് പുറമെ ഹോട്ടല്‍, റിസോര്‍ട്ടുകള്‍, താമസകേന്ദ്രങ്ങള്‍, തുടങ്ങിയവ ക്വാറന്‍റൈന്‍ സെന്‍ററുകളാക്കാന്‍ വിട്ടുനല്‍കിയവരുമുണ്ട്. കത്താറ ഹോസ്പിറ്റാലിറ്റി, ആസ്പയര്‍ സോണ്‍, അല്‍ ഖയ്യാത്ത് ഗ്രൂപ്പ്, റീജന്‍സി ഹോള്‍ഡിങ് തുടങ്ങി സ്ഥാപനങ്ങളാണ് ഈ അര്‍ത്ഥത്തില്‍ പ്രധാനമായും സഹകരിച്ചവര്‍. 155ഓളം കമ്പനികള്‍ വിവിധ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.