കോവിഡ്-19: പ്ലാസ്മ ചികിത്സ ഫലപ്രദമെന്നു സിഡിസി അധികൃതര്‍

ദോഹ: കോവിഡ്-19 ബാധിതരില്‍ പ്ലാസ്മ ചികിത്സ ഫലപ്രദമെന്നു ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ (എച്ച്എംസി) കീഴിലെ സാംക്രമിക രോഗ ചികിത്സാ കേന്ദ്രം (സിഡിസി) അധികൃതര്‍. കോവിഡ് ഭേദമായവരുടെ രക്തത്തില്‍ നിന്ന് പ്ലാസ്മ വേര്‍തിരിച്ചെടുത്ത് വൈറസ് സ്ഥിരീകരിച്ച, ഗുരുതരാവസ്ഥയിലുള്ള രോഗികളിലാണ് ചികിത്സ നടത്തുന്നത്. സാര്‍സ്, മിഡില്‍ ഈസ്റ്റ് സിന്‍ഡ്രോ, എച്ച്1എന്‍1 തുടങ്ങിയ രോഗങ്ങള്‍ക്ക് വര്‍ഷങ്ങളായി പ്ലാസ്മ ചികിത്സയാണ് നടത്തുന്നത്. രോഗം ഭേദമാകുന്നതില്‍ വ്യത്യസ്തമായ ഫലമാണ് ലഭിച്ചിരുന്നതെന്ന് സിഡിസി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസലമനി പറഞ്ഞു.
പ്ലാസ്മ ചികിത്സക്ക് വിധേകോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരില്‍ പ്ലാസ്മ ചികിത്സ നടത്തിയതിലൂടെ മികച്ച ഫലമാണു ലഭിക്കുന്നത്. മറ്റ് വകുപ്പുകളുടെ സഹകരണത്തോടെ പ്ലാസ്മ ചികിത്സയുടെ ഫലപ്രാപ്തി എത്രത്തോളം ഉണ്ടെന്ന് പരിശോധിക്കുന്നതിനായി ക്ലിനിക്കല്‍ ശാസ്ത്രീയ പഠനം ആരംഭിച്ചിട്ടുണ്ട്. പഠനം പൂര്‍ത്തിയായ ശേഷം റിപ്പോർട്ട് പ്രസിദ്ധീകരിക്കും.
എച്ച്എംസിയിലെ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ വകുപ്പിന്റെ സഹകരണത്തിലാണ് പ്ലാസ്മ കേന്ദ്രം തുറന്നിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളും നൂതന ഉപകരണങ്ങളുമാണ് കേന്ദ്രത്തിലുള്ളത്. നൂതന ഉപകരണം ഉപയോഗിച്ച് രക്തത്തില്‍ നിന്ന് നേരിട്ട് പ്ലാസ്മ വേര്‍തിരിക്കുന്ന അതേ നിമിഷം തന്നെ മറ്റ് ഘടകങ്ങള്‍ ദാതാവിലേക്ക് പ്രവേശിപ്പിക്കാനും കഴിയും. ദീര്‍ഘകാല ഉപയോഗത്തിന് അനുയോജ്യമെന്ന് ഉറപ്പാക്കുന്ന പ്ലാസ്മ പ്രിസര്‍വേഷന്‍ ഉപകരണവുമുണ്ട്. കോവിഡ് വിമുക്തി നേടിയ പ്ലാസ്മ ദാതാക്കളുടെ എണ്ണം 11 ആയിട്ടുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ ഭാഗമായി പരിമിതമായ രോഗികളില്‍ മാത്രമാണ് പ്ലാസ്മ ചികിത്സ നല്‍കുന്നത്. ഒട്ടുമിക്ക രാജ്യങ്ങളിലും ഇത്തരത്തില്‍ തന്നെയാണ് പ്ലാസ്മ ചികിത്സ നല്‍കിയിരിക്കുന്നത്. പ്രാഥമിക ഫലം തന്നെ ഫലപ്രദമാണെന്നതാണ് വെളിപ്പെടുത്തല്‍.