ലോക്ക്ഡൗൺ ലംഘിച്ച് എച്ച്.ഡി കുമാരസ്വാമിയുടെ മകന്റെ വിവാഹം: പങ്കെടുത്തത് 100ൽ ഏറെ പേർ

ബംഗളൂരു: ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് മുൻ കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകന്റെ വിവാഹം. മുൻ പ്രധാനമന്ത്രി എച്ച്ഡ.ി ദേവഗൗഡയുടെ ചെറുമകനായ നിഖിൽ കുമാരസ്വാമി മുൻ മന്ത്രി എം. കൃഷ്ണപ്പയുടെ ചെറുമകളെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.
രാജ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബംഗലൂരുവിലെ രാമനഗരയിലെ ഒരു ഫാംഹൗസിൽ വച്ചാണ് വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ചത്. നൂറിലേറെ പേരാണ് വിവാഹ വേദിയിൽ തടിച്ചുകൂടിയത്.
അഞ്ചിൽ കൂടുതൽ പേർ ഒരുമിച്ച് കൂടരുതെന്നും ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കണമെന്നുമുള്ള നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയാണ് വിവാഹ ചടങ്ങുകൾ നടത്തിയത്.