ഖത്തറിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ ഇരട്ടമക്കളുടെ മൃതദേഹം ദോഹയിൽ സംസ്കരിച്ചു


ദോഹ: കഴിഞ്ഞ ദിവസം ഖത്തറിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ ഇരട്ടമക്കളുടെ മൃതദേഹം ദോഹയിൽ സംസ്കരിച്ചു. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയും ഖത്തർ പ്രവാസിയുമായ ഗണേഷ് ഗുരുസ്വാമിയുടെയും ഹരിത ഗണേഷ് ഗാന്ധിയുടേയും മക്കളായ ഗുരു രാഘവ് (നാല്), ഗുരുപ്രിയ (നാല്) എന്നിവരാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണം.

ഗണേഷ് ദോഹയിലെ പ്രമുഖ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ദൂഖാനിലെ സെമിത്തേരിയിൽ ചൊവ്വാഴ്ച വൈകുന്നേരം നാലിനാണ് സംസ്കാരം നടന്നത്. കൾച്ചറൽ ഫോറം ജനസേവന വിഭാഗത്തിൻെറ നേതൃത്വത്തിൽ സാമൂഹികപ്രവർത്തകരാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.

ദമ്പതികളുടെ മറ്റൊരു മകൾ 2015ൽ അർബുദത്തെ തുടർന്ന് മരിച്ചിരുന്നു. രണ്ടാംവയസിലായിരുന്നു ഇത്. ഇതിന് ശേഷമാണ് ഇവർക്ക് ഇരട്ടക്കുഞ്ഞുങ്ങൾ ജനിക്കുന്നത്. ദമ്പതികളുടെ വേദന ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ മൊത്തം വേദനയായി മാറുകയാണ്.

You might also like

Most Viewed