ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന് കേന്ദ്രത്തോട് രാഹുൽ ഗാന്ധി


ന്യൂഡൽഹി: ഗൾഫിൽ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരായ തൊഴിലാളികളെ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മിഡിൽ ഈസ്റ്റ് മേഖലകളിലെ കൊവിഡ് പ്രതിസന്ധിയും വ്യവസായങ്ങൾ അടച്ചുപൂട്ടിയതും കാരണം ആയിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികൾ വലിയ ദുരിതത്തിലാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

മിഡിൽ ഈസ്റ്റിൽ സഹായം കാത്തിരിക്കുന്ന നമ്മുടെ സഹോദരി സഹോദരൻമാരെ ക്വാറന്റൈൻ കേന്ദ്രങ്ങൾ തയ്യാറാക്കി എത്രയും വേഗം വിമാനം ഏർപ്പെടുത്തി തിരിച്ചെത്തിക്കാൻ കേന്ദ്രം തയ്യറാകണമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

You might also like

Most Viewed