തൊഴിലാളികളെ ഉടനെ മാറ്റി പാർപ്പിക്കാൻ സൗദിയിൽ 3445 സ്‌കൂള്‍ കെട്ടിടങ്ങൾ തയ്യാക്കുന്നു

റിയാദ്: സൗദിയില്‍ ഇന്നു 435 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5369 ആയി. ഇന്നു രോഗം ബാധിച്ച് മരിച്ച് 8 പേര്‍കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 73 ആയി .പുതുതായി 84 പേര്‍ കൂടി സുഖം പ്രാപിച്ചാതായി മന്ത്രാലയം വ്യക്തമാക്കി. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 889 ആയി ഉയര്‍ന്നു.
കോവിഡ് 19 പ്രതിരോധിക്കുന്നതിന്നായി ലേബര്‍ ക്യാമ്പുകളിലും മറ്റു കഴിയുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുന്നതിനു ആയിരം കെട്ടിടങ്ങളിലായി അറുപതിനായിരം മുറികള്‍ ഇതിനകം ഒരുക്കി കഴിഞ്ഞതായി സൗദി മുനിസിപ്പല്‍ ബലദിയ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അഹ മ്മദ് അല്‍ഖതാന്‍ അറിയിച്ചു.
കോവിഡ് 19 വ്യാപനം തടയുന്നതിന്നായി തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുന്ന നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. അതാത് മേഖലകളില്‍ പ്രതേകം നിയമിതമായ സമിതികളുടെ നേതൃത്വത്തിലാണ് തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുന്നത്. കോവിഡ് 19 പടരാതിരിക്കാനുള്ള എല്ലാ നിബന്ധനകളും പാലിച്ചു കൊണ്ടുള്ളതാണ് പുതിയ താമസ കേന്ദ്രങ്ങള്‍. നിലവിലുള്ള താമസ സ്ഥലങ്ങളെ കുറിച്ച പരാതികളും മറ്റും 940 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് മന്ത്രാലയം അറിയിച്ചു.
അതേസമയം കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ തടയുന്നതിനു തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുന്നതിനു തങ്ങളുടെ മന്ത്രാലയത്തിനു കീഴിലുള്ള 3445 സ്‌കൂള്‍ കെട്ടിടങ്ങള്‍ മുനിസിപ്പല്‍ ബലദിയ്യക്കു വിട്ടു നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി ഡോ.ഹമദ് അല്‍ഷെയ്ഖ് അറിയിച്ചു.
കോവിഡ് 19, പ്രതിരോധനത്തിനു തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ മുനിസിപ്പല്‍ ,ബലദിയ്യ നിബന്ധനകള്‍ പാലിച്ചിരിക്കണമെന്നും താഴെ പറയുന്ന നടപടികള്‍ പൂര്‍ത്തിയായിരിക്കെണമെന്നും സര്‍ക്കാര്‍ അറിയിച്ചു. മുനിസിപ്പല്‍ ബലദിയ്യക്കനുസൃതമായി തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ സജ്ജീകരിക്കുന്നതോടപ്പം എല്ലാദിവസവും തൊഴിലാളികളെ പരിശോധിച്ചരിക്കണം.