ദോഹയില്‍ പൊടിക്കാറ്റ് ശക്തം: മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ദോഹ: ഖത്തറില്‍ പലയിടങ്ങളിലായി പൊടിക്കാറ്റും മഴയും. ശക്തമായ കാറ്റും ഇടിയും മഴയുമാണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരിക്ഷണ കേന്ദം മുന്നറിയിപ്പു നല്‍കി. വാഹനങ്ങള്‍ കരുതിയിരിക്കണമെന്നു ഡ്രൈവര്‍മര്‍ക്കും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
കാറ്റിന്റെ ഗതി അല്‍ കോര്‍ തീരത്തേക്കു രാജ്യത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗമായ അല്‍ ഷഹാനയയിലേക്കു നീങ്ങിയതു കാരണം ദോഹയില്‍ കാറ്റും മഴയും ഉണ്ടായിട്ടില്ല. അല്‍ കോറിലും ഷഹാലിയയിലും കാറ്റും ഇടിയും മഴയും അനുഭവപ്പെട്ടു.
യാതൊരു മുന്നറിയിപ്പുമല്ലാതെ അടിച്ചുയര്‍ന്ന പൊടിക്കാറ്റില്‍പ്പെട്ടു വാഹനങ്ങള്‍ മന്നോട്ടു നീങ്ങാന്‍ പ്രയാസപ്പെട്ടു. ഉച്ച സമയം മൂന്നേകാലിനാണ് ശക്തമായ കാറ്റും പൊടിയുമുയര്‍ന്നു പൊങ്ങിയത്. ഓഫിസ് ജോലികള്‍ അവസാനിക്കുന്ന സമയമായതിനാല്‍ റോഡുകള്‍ നിറയെ വാഹനങ്ങളായിരുന്നു.