വിദേശ തൊഴിലാളികളുടെ യോഗ്യതകൾ ജോലിയിൽ പ്രവേശിക്കുന്നതിനു മുന്പ് കർശനമായി പരിശോധിക്കും


പ്രദീപ് പുറവങ്കര

മനാമ l രാജ്യത്തെ വിദേശ തൊഴിലാളികളുടെ അക്കാദമിക്, പ്രൊഫഷണൽ യോഗ്യതകൾ ജോലിയിൽ പ്രവേശിക്കുന്നതിനു മുൻപ് കർശനമായി പരിശോധിക്കുന്നതിനായി ഒരു പുതിയ സമിതിക്ക് രൂപം നൽകാൻ പാർലമെന്റിൽ നിർദേശം. തൊഴിൽ വിപണിയുടെ മൂല്യവും പൊതു-സ്വകാര്യ സേവനങ്ങളുടെ ഗുണമേന്മയും ഉറപ്പാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. എം.പി. മുഹമ്മദ് ഹുസൈൻ ജനാഹിയുടെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം പാർലമെൻറ് സ്പീക്കർ അഹമ്മദ് അൽ മുസല്ലമിന് സമർപ്പിച്ചത്.

സ്പീക്കർ ഇത് കൂടുതൽ പരിശോധനയ്ക്കായി സർവീസ് കമ്മിറ്റിക്ക് കൈമാറി.  വിവിധ മേഖലകളിൽ വിദേശ തൊഴിലാളികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി നേടുന്ന സംഭവങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഈ നീക്കം. തൊഴിൽ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, എൽ.എം.ആർ.എ. എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു സംയുക്ത ഭരണസമിതി സ്ഥാപിക്കാനാണ് എം.പിമാർ ആവശ്യപ്പെടുന്നത്.

article-image

sdfsdf

You might also like

Most Viewed