യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യ രാസായുധം പ്രയോഗിക്കുന്നതായി അമേരിക്ക

യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യ രാസായുധം പ്രയോഗിക്കുന്നതായി അമേരിക്ക ആരോപിച്ചു. മുന്നണിയിലുള്ള യുക്രെയ്ൻ സൈനികരെ തുരത്താനായി ‘ക്ലോറോപിക്രിൻ’ എന്ന രാസവസ്തുവാണ് പ്രയോഗിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ രാസവസ്തു ശ്വാസതടസം, ഛർദി, വയറിളക്കം എന്നിവയ്ക്കും കണ്ണ്, ചർമം, ശ്വാസകോശം എന്നീ ഭാഗങ്ങളിൽ ചൊറിച്ചിലിനും കാരണമാകും. യുക്രെയ്ൻ സേന ശക്തമായ പ്രതിരോധം തീർത്തിരിക്കുന്ന സ്ഥലങ്ങളിൽ വ്യാപകമായി രാസായുധം പ്രയോഗിക്കുന്നുണ്ടെന്നാണ് അമേരിക്കൻ വൃത്തങ്ങൾ പറഞ്ഞത്.
കണ്ണീർവാതകം നിറച്ച ഗ്രനേഡുകളും പ്രയോഗിക്കുന്നുണ്ട്. ‘രാസായുധ ഉടന്പടി’യുടെ ലംഘനമാണു റഷ്യ നടത്തുന്നതെന്ന് അമേരിക്ക ആരോപിച്ചു. റഷ്യ അടക്കം 193 രാജ്യങ്ങൾ ഉടന്പടിയിൽ ഒപ്പുവച്ചിട്ടുള്ളതാണ്. ആരോപണം അടിസ്ഥാനരഹിതമാണെന്നും റഷ്യ ഉടന്പടി പാലിക്കുന്നുണ്ടെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു.
േെ്ോെേ്ി