ചെറിയ പെരുന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി സുൽത്താൻ ഹൈതം ബിൻ താരിഖ് 154 തടവുകാർക്ക് മാപ്പ് നൽകി
ചെറിയ പെരുന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി സുൽത്താൻ ഹൈതം ബിൻ താരിഖ് 154 തടവുകാർക്ക് മാപ്പ് നൽകി.വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന സ്വദേശികളും വിദേശികളുമടക്കമുള്ളവർക്കാണ് മോചനം നൽകിയിരിക്കുന്നത്.
കഴിഞ്ഞ വർഷം 198 തടവുകാർക്കാണ് മാപ്പ് നൽകിയത്. ഇതിൽ 89 പേർ പ്രവാസികളായിരുന്നു. മുൻവർഷം 108 വിദേശികളുൾപ്പെടെ 304 തടവുകാരെയും മോചിപ്പിച്ചിരുന്നു.
ോേ്ിോ