പ്രശസ്ത കർണാടക സംഗീതജ്ഞൻ മങ്ങാട് കെ. നടേശൻ അന്തരിച്ചു


പ്രശസ്ത കർണാടക സംഗീതജ്ഞനും സംഗീത അധ്യാപകനുമായ മങ്ങാട് കെ. നടേശൻ തൃശൂരിൽ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊല്ലം മങ്ങാട് സ്വദേശിയാണ്. 

ആകാശവാണിയിൽ ജോലി ലഭിച്ചതോടെ തൃശൂരിലായിരുന്നു സ്ഥിരതാമസം. ഇന്നലെ വൈകിട്ട് ശ്വാസതടസ്സം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ ഉൾപ്പെടെയുള്ള ഗുരുനാഥന്മാരിൽ നിന്നാണ് സംഗീതം അഭ്യസിച്ചത്. കർണാടക സംഗീതത്തിൽ പ്രഗത്ഭനായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.

article-image

dfgsxdg

You might also like

Most Viewed