വൈദ്യുതി ഉപയോഗത്തിൽ‍ മേഖല തിരിച്ചുള്ള നിയന്ത്രണം വേണമെന്ന ആവശ്യമുന്നയിച്ച് കെഎസ്ഇബി


സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ‍ മേഖല തിരിച്ചുള്ള നിയന്ത്രണം വേണമെന്ന ആവശ്യമുന്നയിച്ച് കെഎസ്ഇബി. അധികം ഉപഭോഗം ഉള്ള സ്ഥലങ്ങളിൽ‍ നിയന്ത്രണം വേണമെന്നാണ് കെഎസ്ഇബി മുന്നോട്ട് വച്ചിരിക്കുന്ന നിർ‍ദേശം. ഒരു ദിവസം 150 മെഗാവാട്ട് എങ്കിലും കുറയ്ണം എന്നാണ് ആവശ്യം. എങ്ങനെ എപ്പോൾ‍ നിയന്ത്രണം കൊണ്ടു വരണം എന്നത് സംബന്ധിച്ച് കെഎസ്ഇബി സർ‍ക്കുലർ‍ ഇറക്കും. മലബാർ‍ മേഖലയിലായിരിക്കും ആദ്യഘട്ടത്തിൽ‍ നിയന്ത്രണം വരികയെന്നാണ് വിവരം. 

ഏറ്റവുമധികം വൈദ്യുതി ഉപയോഗം വരുന്ന ട്രാന്‍ഫോർ‍മറുകളുടെ ചാർ‍ട്ട് തയാറാക്കാന്‍ ചീഫ് എന്‍ജിനീയർ‍മാർ‍ക്ക് കെഎസ്ഇബി നിർ‍ദേശം നൽ‍കിയിട്ടുണ്ട്. ഇത് വൈദ്യുതി മന്ത്രിക്ക് കൈമാറും. ഈ ചാർ‍ട്ടിന്‍റെ അടിസ്ഥാനത്തിൽ‍ വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയുമായി ചർ‍ച്ച നടത്തും. ഇതിന് ശേഷമാകും നിയന്ത്രണത്തിൽ‍ അന്തിമ തീരുമാനം ഉണ്ടാവുക. സംസ്ഥാനത്ത് തത്ക്കാലം ലോഡ് ഷെഡിംഗ് വേണ്ടെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ‍ പ്രതിദിന വൈദ്യുതി ഉപയോഗം റിക്കാർ‍ഡ് കടക്കുന്ന പശ്ചാത്തലത്തിൽ‍ ഏതെങ്കിലും തരത്തിൽ‍ നിയന്ത്രണം വേണമെന്നാണ് ബോർ‍ഡ് ആവശ്യപ്പെടുന്നത്.

article-image

azdfsdfs

You might also like

Most Viewed