ഒമാനിൽ ജനിതക മാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചു


മസ്കത്ത്: ഒമാനിൽ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ ഒമാനിലെ ഒരു സ്ഥിര താമസക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തേക്ക് വരുന്നതിന് മുന്പും ഒമാനിൽ എത്തിയ ശേഷവും ഇയാളിൽ നടത്തിയ കൊവിഡ് പരിശോധനകൾ‍ നെഗറ്റീവായിരുന്നു. ഇതിന് ശേഷം ക്വറന്റീൻ കാലയളവിലാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. നിലവിൽ ഐസൊലേഷനിൽ കഴിയുന്ന രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

You might also like

Most Viewed