ഒമാനിൽ മാതൃ-ശിശു മരണ നിരക്കിൽ വൻ കുറവ്


മസ്്ക്കറ്റ് : ഒമാ­നിൽ ശി­ശു­ക്കളു­ടെ­യും അമ്മമാ­രു­ടെ­യും മരണ നി­രക്കിൽ വൻ കു­റവ്. ജനങ്ങൾക്ക് ആരോ­ഗ്യ സു­രക്ഷയും വി­ദ്യാ­ഭ്യാ­സവും നൽകു­ന്നതിൽ ഒമാന്‍ എടു­ത്തു­ പറയാൻ പറ്റു­ന്ന ഉദാ­ഹരണമാ­ണിതെ­ന്ന് യൂ­നി­സെഫ് ഒമാൻ പ്രതി­നി­ധി­ പറഞ്ഞു­.

യു­നി­സെ­ഫി­ന്റെ­ തു­റന്ന ആശയ വി­നി­മയ പദ്ധതി­യു­ടെ­ ഭാ­ഗമാ­യി­ ഒമാ­െ­ന്റ ആരോ­ഗ്യ, വി­ദ്യാ­ഭ്യാ­സ മേ­ഖലയെ­ കു­റി­ച്ച് പൊ­തു­ജനങ്ങളിൽ നി­ന്ന് ലഭി­ച്ച ചോ­ദ്യങ്ങളോട് പ്രതി­കരി­ക്കു­കയാ­യി­രു­ന്നു­ ഒമാൻ പ്രതി­നി­ധി­യാ­യ ലാ­നാ­ റൈ­ക്കറ്റ്.

കഴി­ഞ്ഞ നാല് പതി­റ്റാ­ണ്ടി­ലധി­കമാ­യി­ രാ­ജ്യം സാ­ന്പത്തി­ക സ്ഥി­രതയും വരു­മാ­ന വളർച്ചയും നേ­ടു­കയാ­യി­രു­ന്നു­. കു­ട്ടി­കളു­ടെ­ രോ­ഗ പ്രതി­രോ­ധ കു­ത്തി­വെ­പ്പി­ലും എല്ലാ­വർ‍ക്കും പ്രാ­ഥമി­ക വി­ദ്യഭ്യാ­സം എന്ന യൂ­നി­സെഫ് നയം നടപ്പാ­ക്കു­ന്നതി­ലും ഒമാൻ മുൻ‍പന്തി­യി­ലാ­ണെന്ന് റൈ­ക്കറ്റ് പറഞ്ഞു.

ഓൺലൈ­നിൽ പതി­യി­രി­ക്കു­ന്ന അപകടങ്ങളെ­ പറ്റി­ കു­ട്ടി­കളെ­ ബോ­ധവന്മാ­രാ­ക്കണം. സോ­ഷ്യൽ ഡെവലപ്‌മെ­ന്റ് മന്ത്രാ­ലയവു­മാ­യി­ സഹകരി­ച്ച് കു­ഞ്ഞു­ങ്ങൾക്കാ­യി­ ഉയർ‍ന്ന ഗു­ണനി­ലവാ­രമു­ള്ള പരി­പാ­ടി­കൾ നടപ്പാ­ക്കും. കു­ട്ടി­കളെ­ ബാ­ധി­ക്കു­ന്ന പ്രധാ­ന പ്രശ്‌നങ്ങളും യു­നി­സഫ് പഠി­ക്കു­കയും വി­ശകലനം ചെ­യ്തു­വരു­ന്നതാ­യും ലാ­നാ­ റൈ­ക്കറ്റ് പറഞ്ഞു­.-

You might also like

  • Straight Forward

Most Viewed