ഒമാനിൽ കാർഷിക പ്രവർത്തനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ

മസ്്ക്കറ്റ് : ഒമാനിൽ കാർഷിക പ്രവർത്തനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നു. നാളെ നടക്കുന്ന ചടങ്ങിൽ കാർഷിക ഫിഷറീസ് മന്ത്രി ഡോ.ഫുആദ് ബിൻ ജാഫർ അൽ സജ്വാനി കാർഷിക ഇൻഷൂറൻസ് പോളിസി വിപണിയിൽ അവതരിപ്പിക്കുമെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി വക്താവ് അറിയിച്ചു. പച്ചക്കറികൾ, വിളകൾ, ഹരിത ഗൃഹങ്ങൾ വളർത്തുമൃഗങ്ങൾ, കോഴി വളർത്തൽ ഈത്തപ്പഴം, തേനീച്ച വളർത്തൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക.
കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ കാർഷിക ഫിഷറീസ് മന്ത്രാലയം, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ഒമാൻ റീ ഇൻഷൂറൻസ് കന്പനി, ഇൻഷൂറൻസ് കന്പനികളുടെ പ്രതിനിധികൾ എന്നിവരുടെ ഏറെ നാളത്തെ പരിശ്രമത്തിന്റെ ഫലമായാണ് കാർഷിക പോളിസി യാഥാർഥ്യമാകുന്നത്. പ്രകൃതിക്ഷോഭം മൂലവും അഗ്നിബാധയടക്കം അപകടങ്ങൾ മൂലവും മറ്റും കർഷകർക്ക് ഉണ്ടാകുന്ന നഷ്ടം ലഘൂകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.