മൾ­ട്ടി­പ്പിൾ എൻ­ട്രി­ ടൂ­റി­സ്റ്റ്​ വി­സയു­ള്ളവർ­ക്ക്​ ഒമാ­നിൽ തങ്ങാ­വു­ന്ന കാ­ലപരി­ധി­യിൽ മാ­റ്റം


മസ്കറ്റ് : മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയുള്ളവർക്ക് ഒമാനിൽ തങ്ങാവുന്ന കാലപരിധിയിൽ മാറ്റം വരുത്തി. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ച കൂടി അധികമായി അനുവദിക്കുകയാണ് ചെയ്തിരിക്കുന്നത്. മുന്പ് മൂന്നാഴ്ച തങ്ങാൻ മാത്രമാണ് അനുമതി ഉണ്ടായിരുന്നത്. മൾട്ടിപ്പിൾ എൻട്രി വിസയുള്ളവർക്ക് അതിന്റെ കാലാവധി അവസാനിക്കും വരെ ഒന്നിലധികം തവണ ഒമാനിൽ വരുന്നതിനും ഓരോ തവണ വരുന്പോഴും ഒരുമാസം വീതം രാജ്യത്ത് തങ്ങാനും അനുമതിയുണ്ടായിരിക്കുമെന്നും ആവശ്യമെങ്കിൽ ഒരുമാസം കൂടി താമസാനുമതി നീട്ടാനും സാധിക്കുമെന്നും ആർ.ഒ.പി വക്താവ് അറിയിച്ചു.

കൂടാതെ‌‌ വിസാ നിരക്കുകളിലും ചെറിയ രീതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുള്ളതായും ആർ.ഒ.പി വക്താവ് വ്യക്തമാക്കി. സയന്റഫിക് റിസർച്ച് വിസക്കും സെയിലേഴ്സ് ട്രാൻസിസ്റ്റ് വിസക്കും നിക്ഷേപക വിസക്കും അന്പത് റിയാൽ വീതവും കുടുംബവിസക്കും സ്റ്റഡി വിസക്കും മുപ്പത് റിയാൽ വീതവും തൊഴിൽ വിസക്കും ഒരു മാസത്തെ ടൂറിസ്റ്റ് വിസക്കും ഇരുപത് റിയാൽ വീതവുമാണ് നൽകേണ്ടത്.

You might also like

Most Viewed