ഒമാനിൽ മലയാളി നേഴ്‌സിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

സലാല : ഒമാനിലെ സലാലയിൽ മലയാളി നേഴ്‌സ് ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഷെബിൻ താമസിച്ചിരുന്ന സലാല ദോഫാര്‍ ക്ലിബിന് സമീപത്തുള്ള ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു സ്വകാര്യ ക്ലിനിക്കിലെ നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു ഷെബിൻ. ഭർത്താവ് ജീവൻ സലാലയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. ഇന്നലെ വൈകുന്നേരം ആറു മണിയോടെ ജീവൻ ജോലി കഴിഞ്ഞു മടങ്ങി എത്തിയപ്പോൾ ഷെബിനെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. കൊലപാതകവുമായി ബന്ധപെട്ട കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷങ്ങണം ആരംഭിച്ചു.
ഒരു വർഷത്തിനിടയിൽ സലാലയിൽ കൊല്ലപെടുന്ന മൂന്നാമത്തെ മലയാളി യുവതി ആണ് ഷെബിൻ. കഴിഞ്ഞ വർഷം ഏപ്രിലിൽ ഉണ്ടായ അങ്കമാലി സ്വദേശിനി ചിക്കൂ റോബർട്ടിന്റെ കൊലപാതകം മലയാളികളെയും പരിസരവാസികളെയും ഞെട്ടിച്ച ഒന്നായിരുന്നു. അതിനുശേഷം ഈ മാസം ആദ്യം തിരുവനതപുരം നെടുമങ്ങാട് സ്വാദേശിനി സിന്ധു കുമാരിയും സലാലയിൽ കൊല്ലപെടുകയുണ്ടായി.