ബെലന്തൂർ തടാകത്തിൽ തീപിടിത്തം

ബംഗളൂരു : ബംഗളൂരുവിലെ ബെലന്തൂർ തടാകത്തിൽ തീപിടുത്തമുണ്ടായി. തടാകത്തിലെ രാസമാലിന്യങ്ങൾക്കാണ് ഇന്നലെ വൈകീട്ട് തീപിടിച്ചത്.
വ്യവസായ ശാലകളിൽനിന്നും മറ്റും വന്നടിയുന്ന മാലിന്യങ്ങൾ ബെലന്തൂർ തടാകത്തിൽ പതഞ്ഞുപൊങ്ങുന്നത് പതിവാണ്. ഇതേ തുടർന്ന് കഴിഞ്ഞ ആറു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് തടാകത്തിലെ മാലിന്യത്തിനു തീപിടിക്കുന്നത്.
അതേസമയം, അടിക്കടി തടാകത്തിനു തീപിടിക്കുന്നതു പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനായി അധികൃതർ യാതൊന്നും ചെയ്യുന്നില്ലെന്നും, മാലിന്യങ്ങൾ നീക്കാൻ അനുവദിച്ച കോടികൾ പാഴായതായും ജനങ്ങൾ ആരോപിക്കുന്നു.