ഫിറ്റ്നസ് പ്രേമികളുടെ മസിൽ മോം

45 കാരിയായ കിരൺ ഡംബ്‌ലയെ ഫിറ്റ്നസ് പ്രേമികൾ സ്നേഹത്തോടെ ‘മസിൽ മോം’ എന്നു വിളിക്കും. രണ്ടു പെൺകുട്ടികളുടെ അമ്മയാണ് ഇവർ. ഇന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങളുടെ ഫിറ്റ്നസ് ഗുരു. അജയ് ദേവ്ഗൺ, തമന്ന, അനുഷ്ക ഷെട്ടി, സൂര്യ, പ്രഭാസ്. എന്നിങ്ങനെ നീളുന്നു ആ താരനിര. ഇവരുടെയെല്ലാം ശരീര സൗന്ദര്യത്തിനു പിന്നിൽ കിരണാണ്.
75കിലോ ഭാരമുണ്ടായിരുന്ന കിരൺ ഫിറ്റ്നസ് ട്രെയിനറായതിനു പിന്നിൽ കഠിന പ്രയത്നത്തിന്റെ കഥയുണ്ട്.
ആഗ്രയിലെ സാധാരണ കുടുംബത്തിലെ അംഗമായിരുന്നു കിരണ്‍. ബോഡി ബിൽഡിങ് എന്നതൊന്നും സ്വപ്നങ്ങളിൽ പൊലും ചിന്തിക്കാതിരുന്ന പെണ്‍കുട്ടി. വിവാഹശേഷം ഹൈദരാബാദിലെത്തിയതോടെയായിരുന്നു കിരണിന്റെ ജീവിതത്തിലെ വഴിത്തിരിവ്. അന്നൊക്കെ സംഗീതം മാത്രമായിരുന്നു കിരണിന്റെ സ്വപ്നങ്ങളിൽ.
വിവാഹവും പ്രസവവും കഴിഞ്ഞതോടെ ശരീരഭാരം 75 കിലോയായെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ കിരൺ പറഞ്ഞു. കിരൺ ഇൻസ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെ: ‘ഇത് എന്റെ ജീവിതത്തിലെ വികാരനിർഭരമായ സമയമാണണ്. എന്നെ കാണുമ്പോൾ തോന്നുന്നത് 45-ാം വയസിൽ ഞാൻ എന്റെ ശരീരം തിരിച്ചു പിടിച്ചു എന്നാണ്. ബുദ്ധിമുട്ടുകളിലൂടെയാണ് ഓരോ ദിനവും കടന്നു പോകുന്നത്. എങ്കിലും സന്തോഷമാണ്