പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പത്തനംതിട്ടയില്‍ മത്സരിക്കും, ജയിക്കും: പി സി ജോര്‍ജ്


ബിജെപിയില്‍ ലയിക്കാനുള്ള തീരുമാനം അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി പി സി ജോര്‍ജ്. ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ച് തീരുമാനമെടുക്കുമെന്ന് പിസി ജോര്‍ജ് പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പത്തനംതിട്ടയില്‍ മത്സരിച്ചു ജയിക്കും എന്ന് ഉറപ്പുണ്ട്.

രണ്ട് മാസമായി നടക്കുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആണ് തീരുമാനം. ബിജെപിയില്‍ ചേരണം എന്ന ആവശ്യം പാര്‍ട്ടിയിലും ശക്തമാണ്. തങ്ങള്‍ മാത്രമേ ഉള്ളൂ മറ്റാരും ഇപ്പോള്‍ ചര്‍ച്ചയില്‍ കൂടെ ഇല്ലെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയുടെ ഭാഗമായിരുന്നു പിസി ജോര്‍ജ്. അടുത്തിടെ വീണ്ടും മുന്നണിയുടെ ഭാഗമാകാനുള്ള താല്‍പര്യം ജോര്‍ജ് അറിയിച്ചപ്പോള്‍ ലയനമെന്ന നിബന്ധന ബിജെപിയാണ് മുന്നോട്ടുവെച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജോര്‍ജിന്റെ വരവ് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം.

article-image

fghhfgfghfgh

You might also like

Most Viewed