ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ഥയുടെ വീട്ടിൽ സിബിഐ പരിശോധന


ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ഥയുടെ വീട്ടിൽ സിബിഐ പരിശോധന. സിബിഐയുടെ എട്ടംഗ സംഘമാണ് പരിശോധന നടത്തിയത്. ഭാര്യ ഗീത ഹരിഹരനെ സിബിഐ ചോദ്യം ചെയ്തു. ന്യൂസ് ക്ലിക്ക് ജീവനക്കാരെയും സിബിഐ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. വിദേശ സംഭാവനകൾ സ്വീകരിച്ചതിനെ നിയമലംഘനത്തിൽ പുരകായസ്തയ്ക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു.

പ്രബീർ പുരകായസ്ഥക്കെതിരെ ഗുരുതരാരോപണങ്ങളുമായി ഡൽഹി പൊലീസ് രംഗത്തുവന്നിരുന്നു. അരുണാചൽ പ്രദേശും കശ്മീരും ഇല്ലാതെ ഇന്ത്യയുടെ ഭൂപടം സൃഷ്ടിക്കാനുള്ള ‘ആഗോള അജൻഡ’ യുടെ ഭാഗമാണ് പ്രബീർ എന്ന് പൊലീസ് ആരോപിക്കുന്നു. റിമാൻഡ് അപേക്ഷയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. വികലമായ ഭൂപടം തയാറാക്കാനുള്ള തെളിവുകൾ കണ്ടെത്തിയതിനു ശേഷമാണു പ്രബീറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. കശ്മീരും അരുണാചൽ പ്രദേശും ‘തർക്ക പ്രദേശങ്ങൾ’ എന്നു കാണിക്കുന്ന തരത്തിൽ ഇന്ത്യയുടെ ഭൂപടം തയാറാക്കുന്നതിനെപ്പറ്റി പ്രബീറും നെവിലും ചർച്ച നടത്തി. ഇതിനായി 115 കോടിയിലേറെ രൂപ വിദേശഫണ്ട് സ്വീകരിച്ചെന്നും പൊലീസ് പറയുന്നു.

article-image

asdadsasadsds

You might also like

  • Straight Forward

Most Viewed