ലോകസുന്ദരി മത്സരത്തിന് വേദിയാകാൻ ഒരുങ്ങി കാശ്മീർ

ശ്രീനഗർ:
ഇത്തവണത്തെ ലോകസുന്ദരി മത്സരത്തിന് വേദിയാകാൻ കശ്മീർ ഒരുങ്ങുന്നു. ഇന്ന് ശ്രീനഗറിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സംഘാടകർ ഇക്കാര്യം വ്യക്തമാക്കിയത്. 140 രാജ്യങ്ങളിൽനിന്നുള്ള സുന്ദരിമാർ മത്സരത്തിന്റെ ഭാഗമാകുമെന്ന് മിസ് വേൾഡ് സിഇഒ ജൂലിയ എറിക് മോർലി അറിയിച്ചു. പോളണ്ടുകാരി കരോലിന ബിയലാവ്സ്കിയാണ് നിലവിലെ മിസ് വേൾഡ്. ലോക സുന്ദരി ഇപ്പോൾ കശ്മീർ സന്ദർശനത്തിലാണ്. ഡിസംബർ എട്ടിനാണ് മിസ് വേൾഡ് 2023 മത്സര നടക്കുക. മേയിൽ ചേർന്ന ജി20 രാജ്യങ്ങളുടെ യോഗത്തിൽ തന്നെ ഇക്കാര്യം തീരുമാനമായിരുന്നു. ലോകസുന്ദരി മത്സരത്തിന്റെ 71-ാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. മത്സരത്തിനു മുന്നോടിയായി നവംബറിൽത്തന്നെ മത്സരാർഥികൾ കശ്മീരിൽ എത്തിച്ചേരും. പിഎംഇ എന്റർടെയ്ൻമെന്റും കശ്മീർ ടൂറിസം വിഭാഗവും ചേർന്നാണ് പരിപാടിയുടെ ആതിഥേയരാകുന്നത്
മൂന്ന് ദശകത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് മിസ് വേൾഡ് മത്സരം എത്തുന്നത്. 1996 ലായിരുന്നു ഇതിന് മുമ്പ് ആറു തവണ കിരീടം ചൂടിയ ഇന്ത്യ വേദിയായിട്ടുള്ളത്. .
a