സാമ്പത്തിക തട്ടിപ്പ് കേസ്; ബുധനാഴ്ച്ച ഹാജരാകില്ലെന്ന് കെ സുധാകരൻ

തിരുവനന്തപുരം:
വ്യാജ പുരാവസ്തു ഇടപാടുകാരൻ മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തികത്തട്ടിപ്പ് കേസിലെ ചോദ്യംചെയ്യലിന് ബുധനാഴ്ച എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്(ഇഡി) മുമ്പാകെ ഹാജരാകില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ളതിനാൽ മൊഴി നൽകാൻ മറ്റൊരു ദിവസം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുധാകരൻ ഇഡിക്ക് കത്ത് നൽകി.
സെപ്റ്റംബർ 5-ന് ശേഷം എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നാണ് സുധാകരൻ അറിയിച്ചിട്ടുള്ളത്. ഓഗസ്റ്റ് 25-ന് മണിക്കൂറുകളോളം ഇഡി സുധാകരനെ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് വിശദമായ ചോദ്യംചെയ്യലിനായി ബുധനാഴ്ച ഹാജരാകാൻ നിർദേശിച്ചത്.
a