അതിഖും സഹോദരനും മരിച്ച കേസ്; സര്‍ക്കാരിനോട് സത്യവാംഗ്മൂലം ആവശ്യപ്പെട്ട് സുപ്രീംകോടതി

സമാജ്‌വാദി പാര്‍ട്ടി നേതാവും ഗുണ്ടാ തലവനുമായ അതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് മരിച്ച സംഭവത്തില്‍ വിശദ സത്യവാംഗ്മൂലം ആവശ്യപ്പെട്ട് സുപ്രീംകോടതി. യുപി സര്‍ക്കാരിനോടാണ് കോടതി വിശദാംശങ്ങള്‍ തേടിയത്. അതിഖ് അഹമ്മദും സഹോദരനെയും സംഭവദിവസം നടത്തികൊണ്ട് പോയത് എന്തിനാണെന്ന് കോടതി ചോദിച്ചു. അതീഖിനെ ആശുപത്രിയില്‍ കൊണ്ടുവരുന്ന കാര്യം പ്രതികള്‍ എങ്ങനെ അറിഞ്ഞെന്നും കോടതി ചോദ്യം ഉന്നയിച്ചു. ഉമേഷ് പാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന മറ്റ് ഏറ്റുമുട്ടല്‍ കൊലപാതങ്ങള്‍ സംബന്ധിച്ചും റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. അതിഖിന്‍റെയും സഹോദരന്‍റെയും കൊലപാതകത്തില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. സംസ്ഥാനത്ത് നിരവധി ഏറ്റുമുട്ടല്‍ കൊലപാതകം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാരുന്നു ഹര്‍ജി.
നേരത്തെ വികാസ് ദുബേ ഏറ്റുമുട്ടല്‍ കൊലപാതകത്തിലും ജുഡീഷ്യല്‍ അന്വേഷണം നടന്നിരുന്നെന്നും പോലീസിന് പിഴവുണ്ടായില്ലെന്ന റിപ്പോര്‍ട്ടാണ് അന്ന് സമര്‍പ്പിച്ചിരുന്നതെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലിരിക്കെ വൈദ്യപരിശോധനയ്ക്കായി പ്രയാഗ്‌രാജിലെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴാണ് അതിഖും സഹോദരന്‍ അഷറഫും വെടിയേറ്റു മരിച്ചത്. മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേനെയെത്തിയ അക്രമികള്‍ ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
DSADSADSA