കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വീടിനു തീയിട്ടു, കുട്ടികൾ ഗുരുതരാവസ്ഥയിൽ

ഉത്തർപ്രദേശിലെ ഉന്നാവിൽ കഴിഞ്ഞ വർഷം കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെണ്‍കുട്ടിയുടെ വീടിന് പ്രതികൾ തീയിട്ടു. തീപിടിത്തത്തിൽ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആറ് മാസം പ്രായമുള്ള കുട്ടിക്കും 11 മാസം പ്രായമുള്ള മറ്റൊരു കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും കാണ്‍പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബലാത്സംഗക്കേസിലെ രണ്ടുപ്രതികൾ അടുത്തിടെ ജാമ്യത്തിലിറങ്ങിയിരുന്നു. തിങ്കളാഴ്ച ഇവർ ഗുണ്ടകളെയുംകൂട്ടി പെൺകുട്ടിയുടെ വീട്ടിലെത്തി കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടു. കേസ് പിൻവലിക്കാൻ കുട്ടി വിസമതിച്ചതോടെ അക്രമം അഴിച്ചുവിടുകയും വീടിന് തീയിടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. 2022 ഫെബ്രുവരി 13-നാണ് ഉന്നാവിൽ പതിനൊന്നുകാരി ബലാത്സംഗത്തിന് ഇരയായത്.
rjyfjjfhy