മദ്യലഹരിയില്‍ ബഹളം; സഹോദരന്‍റെ അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു |


മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയ യുവാവ് സഹോദരന്‍റെ അടിയേറ്റ് കൊല്ലപ്പെട്ടു. വേങ്ങണമുറ്റം വീട്ടില്‍ ജയചന്ദ്രനാണ് മരിച്ചത്. സംഭവത്തില്‍ ഇയാളുടെ സഹോദരന്‍ രാമകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. വയനാട് വാളാടാണ് സംഭവം. മദ്യലഹരിയിലായിരുന്ന ജയചന്ദ്രന്‍ ഇയാളുടെ ഭാര്യയെും അമ്മയെയും ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോള്‍ രാമകൃഷ്ണന്‍ ഇത് തടഞ്ഞു. തുടര്‍ന്ന് ഇയാളെ മുളവടി വച്ച് മര്‍ദിക്കുകയായിരുന്നു. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ജയചന്ദ്രനെ ആശുപത്രിയിലെത്തിപ്പോഴേയ്ക്കും മരിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന ജയചന്ദ്രന്‍റെ സുഹൃത്തിനും മര്‍ദനത്തില്‍ പരിക്കേറ്റു.

article-image

aads

You might also like

  • Lulu Exchange
  • Straight Forward

Most Viewed