പാരാഗ്ലൈഡിങ്ങിനിടെ സുരക്ഷാ ബെല്‍റ്റ് തകരാർ, അഞ്ഞൂറടി ഉയരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു


സാഹസിക വിനോദമായ പാരാഗ്ലൈഡിങ്ങിനിടെ അഞ്ഞൂറടി ഉയരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ സൂരജ് ഷാ (30) എന്ന വിനോദസഞ്ചാരിയാണ് അപകടത്തില്‍ മരണപ്പെട്ടത്. കുളു ജില്ലയിലെ ദോഭിയിലാണ് സംഭവം നടന്നത്. രണ്ട് പേര്‍ക്ക് ഒരുമിച്ച് പറക്കാവുന്ന പാരാഗ്ലൈഡിന്റെ സുരക്ഷാ ബെല്‍റ്റിന് തകരാറ് സംഭവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സൂരജ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണത്തിന് കീഴടങ്ങി. പാരാഗ്ലൈഡിന്റെ പൈലറ്റ് സുരക്ഷിതനാണ്. ഇയാളെ സമീപത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം കുളു മണാലി കാണാനെത്തിയതായിരുന്നു സൂരജ്.അശ്രദ്ധ മൂലമാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഐപിസി സെക്ഷന്‍ 336, 304എ എന്നീ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എസ് പി അറിയിച്ചു.

ഹിമാചല്‍ പ്രദേശില്‍ ടാന്‍ഡം പാരാഗ്ലൈിങ്ങിനിടെ നിരവധി പേര്‍ മരിക്കുകയും പരുക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. ബിര്‍ ബില്ലിംഗ് പാരാഗ്ലൈഡിംങ്ങ് സൈറ്റില്‍ ഈ വര്‍ഷമാദ്യം 12 വയസ്സുകാരന്‍ വീണു മരിച്ചിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഹിമാചല്‍ ഹൈക്കോടതി ഇത്തരം സാഹസിക റൈഡുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഈ ദുരന്തം നടന്നത്.

അപകടത്തിന് പിന്നാലെ സാഹസിക റൈഡുകള്‍ നടത്തുന്ന കേന്ദ്രങ്ങള്‍ക്കെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പല കേന്ദ്രങ്ങള്‍ക്കും രജിസ്‌ട്രേഷനില്ല എന്ന് കണ്ടെത്തിയത്. അവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അംഗീകാരമില്ലാത്തതാണെന്നും അന്വേഷണ സംഘം കണ്ടെത്തി.

article-image

vbn

You might also like

  • Lulu Exchange
  • Straight Forward

Most Viewed