പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ചയ്ക്കൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ബഫര്‍ സോണ്‍, വായ്പ പരിധി ഉയര്‍ത്തല്‍, കെ-റെയില്‍ തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉന്നയിക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച്ച നടത്താനും മുഖ്യമന്ത്രി അനുമതി തേടിയിട്ടുണ്ട്.മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി വി പി ജോയിയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.
ഡിസംബര്‍ 27, 28 തിയതികളില്‍ നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി നാളെ ഉച്ചയോടെ ഡല്‍ഹിയിലെത്തും. ആ സമയത്താണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടിയത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ച്ചയ്ക്കുള്ള അനുമതി ഇതുവരെ നല്‍കിയിട്ടില്ല.
ബഫര്‍ സോണ്‍ വിഷയത്തില്‍ നിരവധി പ്രതിഷേധങ്ങളാണ് നടക്കുന്നത്. എന്നാല്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ജനങ്ങളുടെ ഉത്കണ്ഠ പൂര്‍ണ്ണമായും സക്കാര്‍ ഉള്‍ക്കൊള്ളും. ജനവാസ കേന്ദ്രങ്ങള്‍ പരിസ്ഥിതി ലോല പരിധിയില്‍ നിന്നും ഒഴിവാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
jhfj
jhfj