എൻഡോസൾഫാൻ സമരത്തിനിടെ പണവും രേഖകളും നഷ്ടപ്പെട്ടതായി ദയാബായി

തിരുവനന്തപുരത്ത് എന്‍ഡോസൾഫാന്‍ പ്രശ്‌നമുയർത്തി നടത്തിയ അനിശ്ചിതകാല സമരത്തിനിടെ പണവും രേഖകളും നഷ്ടപ്പെട്ടെന്ന് ദയാബായി. 70000 രൂപയും നിരവധി ഫോൺ നമ്പറുകളുള്ള ഡയറിയുമുൾപ്പെടെയുള്ള രേഖകളും മോഷണം പോയി. പൊലീസ് ആശുപത്രിയിൽ കൊണ്ടു പോകുമ്പോൾ ബാഗ് സമരപ്പന്തലിൽ വെച്ചിരുന്നെന്നും ബാഗ് തിരിച്ച് കിട്ടിയപ്പോഴാണ് മോഷണം നടന്നതായി മനസ്സിലായതെന്നും ദയാബായി പറഞ്ഞു.
പൊലീസിൽ പരാതി നൽകാമെന്ന് പറഞ്ഞപ്പോൾ സമരസമിതി നേതാവ് അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ തടഞ്ഞു. ആരെയെങ്കിലും സംരക്ഷിക്കാനാണോ പരാതി നൽകരുതെന്ന് പറഞ്ഞെതെന്ന് സംശയമുണ്ടെന്നും പൊലീസിൽ പരാതി നൽകുമെന്നും ദയാബായി വ്യക്തമാക്കി.
ftuugy