പഞ്ചാബിൽ ആം ആദ്മി പാർട്ടി സർക്കാർ അധികാരത്തിലേക്ക്

പഞ്ചാബിൽ ആം ആദ്മി പാർട്ടി സർക്കാർ ബുധാഴ്ച അധികാരമേൽക്കും. ഭഗവന്ദ് മാൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. അരവിന്ദ് കേജരിവാൾ യോഗത്തിൽ പങ്കെടുക്കും. ഞായറാഴ്ച അമൃത്സറിൽ അരവിന്ദ് കേജരിവാളും ഭഗവന്ദ് മാനും റോഡ് ഷോ നടത്തും.
പഞ്ചാബിൽ ആംആദ്മി പാർട്ടിയുടെ തേരോട്ടത്തിൽ ഭരണകക്ഷിയായ കോൺഗ്രസ് തകർന്നടിഞ്ഞപ്പോൾ ഹീറോ പര്യവേഷം ലഭിച്ചത് എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന ഭഗവന്ത് മാനിനാണ്. ആം ആദ്മിക്ക് ഡൽഹിയിൽ മാത്രമല്ല, പഞ്ചാബിലുമുണ്ട് പിടി എന്ന് ജനങ്ങൾക്ക് തെളിയിച്ച് കൊടുക്കാൻ ഭഗവന്തിന് നിഷ്പ്രയാസം കഴിഞ്ഞു. അങ്ങനെ ഡൽഹിക്കു പുറത്തേക്ക് വളരണമെന്ന ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ മോഹം യാഥാർത്ഥ്യമാക്കിയ നേതാവായി അദ്ദേഹം മാറി.
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേടിയ വിജയം ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്. ഡൽഹിയിൽ ആധിപത്യം ഉറപ്പിച്ച ആം ആദ്മി പാർട്ടി പഞ്ചാബിലും വൻ വിജയം നേടിയാണ് ഭരണം ഉറപ്പിച്ചത്. ആകെയുള്ള 117 സീറ്റിൽ 92 എണ്ണത്തിലും വിജയം നേടിയപ്പോൾ ഭരണകക്ഷിയായ കോൺഗ്രസിന് 18 സീറ്റ് മാത്രമേ നേടുവാൻ കഴിഞ്ഞുള്ളൂ.