സുമി നഗരത്തിലെ രക്ഷാദൗത്യതടസം യുഎന്നിൽ ഉന്നയിച്ച് ഇന്ത്യ


യുക്രെയ്നിലെ സുമി നഗരത്തിലെ രക്ഷാദൗത്യതടസം യുഎൻ സുരക്ഷാകൗൺസിലിൽ ഉന്നയിച്ച് ഇന്ത്യ. സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ഫലവത്തായില്ലെന്ന് യുഎന്നിലെ ഇന്ത്യൻ അംബാസഡർ ടി.എസ് തിരുമൂർത്തി ചൂണ്ടിക്കാട്ടി.  

രക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണ് ഇന്ത്യ ആശങ്ക പങ്കുവച്ചത്. 

ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടും വിദ്യാർഥികൾക്ക് സുരക്ഷിതമായ ഒരു ഇടനാഴി യാഥാർത്ഥ്യമാക്കാൻ സാധിച്ചില്ല. വിഷയത്തിലെ ഗൗരവം റഷ്യയെയും യുക്രെയ്നെയും ബോധ്യപ്പെടുത്താൻ ശ്രമിച്ചെന്നും ഇന്ത്യ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed