നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം തടയണമെന്ന ദിലീപിന്‍റെ ഹർജി തള്ളി

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന ദിലീപിന്‍റെ ഹർജി ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ചിന്‍റേതാണ് ഉത്തരവ്. അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും അന്വേഷണ റിപ്പോർട്ട് ഏപ്രിൽ 15ന് ഉള്ളിൽ വിചാരണക്കോടതിക്ക് കൈമാറണമെന്നും ഹൈക്കോടതി നിർദേശിച്ചു.
തുടരന്വേഷണത്തിന് മൂന്ന് മാസം സമയം വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആവശ്യം. തനിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്നും വ്യാജ തെളിവുകൾ തയാറാക്കിയെന്നുമായിരുന്നു ദിലീപിന്‍റെ വാദം.