കേജരിവാളിന് ഭീകരരോട് മൃദുസമീപനമാണെന്ന് രാഹുൽ ഗാന്ധി


പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം അവസാനിക്കാൻ രണ്ടു ദിവസം മാത്രം ശേഷിക്കേ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാളിനെതിരെ ശക്തമായ ആക്രമണവുമായി രാഹുൽ ഗാന്ധി. കേജരിവാളിന് ഭീകരരോട് മൃദുസമീപനമാണെന്ന് കോൺഗ്രസ് നേതാവ് ആരോപിച്ചു. പട്യാലയിലെ രാജ്പുരയിൽ തെരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തൊക്കെ സംഭവിച്ചാലും ഒരു കോൺഗ്രസ് നേതാവിനെ ഭീകരന്‍റെ വീട്ടിൽ കാണാൻ കഴിയില്ല. എന്നാൽ ചൂലിന്‍റെ വലിയ നേതാവിനെ ഭീകരന്‍റെ വീട്ടിൽ കാണാൻ സാധിക്കും. ഇതാണ് സത്യം രാഹുൽ പറഞ്ഞു. 

2017ലെ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ മോഗയിൽ മുൻ ഖാലിസ്ഥാൻ ഭീകരന്‍റെ വസതിയിൽ കേജരിവാൾ തങ്ങിയതിനെ സൂചിപ്പിച്ചായിരുന്നു രാഹുലിന്‍റെ ആക്രമണം. പഞ്ചാബിൽ ഒരു തവണ അവസരം ചോദിക്കുന്നവർ സംസ്ഥാനത്തെ തകർക്കുമെന്നും പഞ്ചാബ് കത്തിയെരിയുമെന്നും എഎപിക്കെതിരേ രാഹുൽ മുന്നറിയിപ്പു നൽകി. പഞ്ചാബ് അതിർത്തി‌ സംസ്ഥാനമാണ്. കോൺഗ്രസ് പാർട്ടിക്ക് മാത്രമേ പഞ്ചാബിനെ മനസിലാക്കാൻ കഴിയൂ. സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ കഴിയൂ. സമാധാനം ഇല്ലാതായാൽ പിന്നെ ഒന്നും ബാക്കിയുണ്ടാകില്ലെന്ന് ഞങ്ങൾക്കറിയാം.− അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed