പഞ്ചാബി നടനും സാമൂഹിക പ്രവർത്തകനുമായ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു


പഞ്ചാബി നടനും സാമൂഹിക പ്രവർത്തകനുമായ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു. 2021 ചെങ്കോട്ട ആക്രമണ കേസിലെ പ്രതിയാണ് സിദ്ദു. ഹരിയാനയിലെ സോണപതിൽ രാത്രി 9.30ന് കുണ്ഡ്‌ലി−മനേസർ−പൽവാൽ (കെഎംപി) എക്‌സ്‌പ്രസ് വേയിലാണ് അപകടമുണ്ടായത്. ഡൽഹിയിൽനിന്ന് ബതിൻഡയിലേക്ക് പോകുകയായിരുന്നു സിദ്ദു. അദ്ദേഹം സഞ്ചരിച്ച കാർ ട്രെയിലർ ട്രക്കിൽ ഇടിക്കുകയായിരുന്നു.

കേന്ദ്ര സർ‌ക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന ട്രാക്ടർ റാലിയിൽ പ്രതിഷേധക്കാരെ അക്രമത്തിനു പ്രേരിപ്പിച്ചെന്ന കുറ്റത്തിന് കഴിഞ്ഞ വർഷം ഫെബ്രുവരി ഒന്പതിന് സിദ്ദുവിനെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ജാമ്യത്തിലായിരുന്നു സിദ്ദു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed