ഓടുന്ന ട്രെയിനിന് മുന്നിൽ സെൽഫിയെടുക്കാൻ ശ്രമം; യുവാക്കൾക്ക് ദാരുണാന്ത്യം


 

ഉത്തരാഖണ്ഡിൽ ഓടുന്ന ട്രെയിനിന് മുന്നിൽ നിന്നും സെൽഫിയെടുക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ലോകേഷ് ലോഹാനി(35), മനീഷ് കുമാര്‍(25) എന്നിവരാണ് മരിച്ചത്. ഉത്തരാഖണ്ഡിലെ രുദ്രാപൂരിലാണ് സംഭവം. സെൽഫിയെടുക്കുന്നതിനിടെ ട്രെയിൻ തട്ടി ഇരുവരും സമീപത്തുളള അഴുക്കുചാലിലേക്ക് വീഴുകയായിരുന്നു.ട്രാക്കില്‍ കയറി നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രെയിൻ തട്ടി ഇരുവരും മരിച്ചത്.
സംഭവസ്ഥലത്ത് വച്ച് തന്നെ ഇരുവരും മരിച്ചിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്. രണ്ടാളും മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഡെറാഡൂണില്‍ നിന്ന് കാത്‌ഗോഡമ്മിലേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്.

You might also like

Most Viewed