പുതുച്ചേരിയിൽ കോവിഡ് വാക്സിൻ നിർബന്ധമാക്കി ഉത്തരവിറക്കി


 

പുതുച്ചേരി: ഒമിക്രോൺ വൈറസിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിൽ വാക്‌സിൻ നിർബന്ധമാക്കി. ആരോഗ്യ ഡയറക്ടറാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. രാജ്യത്ത് ഇതാദ്യമായാണ് വാക്സിൻ നിർബന്ധമാക്കി ഇത്തരത്തിൽ ഒരു ഉത്തരവുണ്ടാകുന്നത്. വാക്‌സിൻ സ്വീകരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. 1973-ലെ പൊതുജനാരോഗ്യ നിയമപ്രകാരമാണ് വാക്സിൻ നിർബന്ധമാക്കിയിരിക്കുന്നത്. വാക്സിനെടുക്കാൻ പലയിടത്തും ആളുകൾ വിമുഖത പ്രകടിപ്പിക്കുന്നതിനിടെയാണ് ഉത്തരവുണ്ടായിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed