പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ‍ ഏറ്റുമുട്ടൽ‍: ജവാന് വീരമൃത്യു


ജമ്മു: ജമ്മുകശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ജവാൻ വീരമൃത്യു വരിച്ചു. ഹൻജൻ രാജ്പോരയിൽ ആണ് ഏറ്റുമുട്ടൽ നടക്കുന്നത്.

പ്രദേശത്ത് 4 ഭീകരർ ഒളിച്ചിരിപ്പുണ്ട് എന്നാണ് വിവരം. കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ 3 ഇടങ്ങളിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 5 ഭീകരരെ സൈന്യം വധിച്ചിരുന്നു.

അതിനിടെ ജമ്മുകശ്മീരിൽ വീണ്ടും ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തി.അന്താരാഷ്ട്ര അതിർത്തിക്ക് സമീപമാണ് ഡ്രോണിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. ബിഎസ്എഫ് ജവാൻമാ‍ർ ഡ്രോണിന് നേരെ വെടിയുതിർത്തത്തോടെ ഡ്രോൺ അപ്രത്യക്ഷമായി.

ജമ്മു വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായ ശേഷം കശ്മീരിൽ സുരക്ഷാസേനകൾ അതീവ ജാഗ്രതയിലാണ്. 

You might also like

Most Viewed