ഇന്ത്യയിൽ പുതിയ 60,753 കോവിഡ് കേസുകൾ


ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,753 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,98,23,546. രോഗമുക്തി നിരക്കിലും വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യത്ത് 97,743 പേർ രോഗമുക്തി നേടി. ആക്ടീവ് കേസുകളും കുറഞ്ഞിരിക്കുകയാണ്. 7,60,019 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,647 പേർ കൊറോണ ബാധിച്ച് മരിച്ചു.

ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3,85,137 ആയി വർദ്ധിച്ചു. 38,92,07,637 സാന്പിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധിച്ചത്. ഇതിൽ 19,02,009 സാമ്പിളുകൾ കഴിഞ്ഞ ദിവസമാണ് പരിശോധിച്ചത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നടക്കുന്ന വാക്‌സിനേഷൻ പ്രക്രിയയും രാജ്യത്ത് പുരോഗമിക്കുന്നു. 27,23,88,783 പേരാണ് ഇതുവരെ കൊറോണ വാക്‌സിൻ സ്വീകരിച്ചത്.

You might also like

Most Viewed