ഛത്തീസ്ഗഡിൽ ഹോമിയോ മരുന്ന് കഴിച്ച ഏഴ് പേർ മരിച്ചു


റായ്പൂർ: ഛത്തീസ്ഗഡിൽ ഹോമിയോ മരുന്ന് കഴിച്ച് ഏഴ് പേർ മരിച്ചു. അഞ്ച് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബിലാസ്പൂരിലാണ് സംഭവം.

സംഭവത്തിന് പിന്നാലെ ഡോക്ടർ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. മരുന്ന് കഴിച്ച 12 പേരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. ഗുരുതരാവസ്ഥയിലുള്ള അഞ്ച് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ആൽക്കഹോൾ ചേർന്ന ഹോമിയോ മരുന്ന് കഴിച്ചതാണ് മരണത്തിന് കാരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും മുഖ്യമന്ത്രി അറിയിച്ചു.

You might also like

  • Straight Forward

Most Viewed