ഹരിയാനയിൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന 1710 ഡോസ് കൊറോണ വാക്‌സിൻ മോഷണം പോയി

ചണ്ഡീഗഡ് : ഹരിയാനയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന 1710 ഡോസ് കൊറോണ പ്രതിരോധ വാക്‌സിൻ മോഷണം പോയി. ജിന്ദിലെ പിപി സെന്റർ ജനറൽ ആശുപത്രിയിലെ സ്‌റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന കൊവാക്‌സിൻ, കൊവിഷീൽഡ് എന്നീ വാക്‌സിനുകളാണ് മോഷണം പോയത്. എന്നാൽ മറ്റൊന്നും ഇവിടെ നിന്നും മോഷണം പോയിട്ടില്ല.
സ്‌റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന പണവും മരുന്നുകളും എടുത്തിട്ടില്ല. മോഷ്ടാക്കൾ കൊറോണ വാക്‌സിൻ ലക്ഷ്യം വെച്ച് വന്നതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം കൊറോണ വാക്‌സിൻ സംരക്ഷിക്കുന്നതിനായി ഇവിടെ സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയോ സുരക്ഷാ ഉദ്യോഗസ്ഥരെ കാവൽ നിർത്തുകയോ ചെയ്തിട്ടില്ല. രാജ്യത്ത് കൊറോണ വാക്‌സിൻ വേസ്റ്റേജ് വരുത്തുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ഹരിയാന. വാക്‌സിൻ മോഷണം പോയതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.