ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് പ്രവേശന വിലക്ക്


ദുബൈ: ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് പ്രവേശന വിലക്കേപെടുത്തി. 24 മുതൽ പത്ത് ദിവസത്തേക്കാണ് വിലക്ക്. 14 ദിവസത്തിനിടെ ഇന്ത്യയിൽ തങ്ങുകയോ ഇന്ത്യ വഴി ട്രാൻസിസ്റ്റ് വിസയിൽ യാത്ര ചെയ്യുകയോ ചെയ്തവർക്കും വിലക്ക് ബാധകമാണ്. ഇന്ത്യയിൽ നിന്നുള്ളവർക്ക് ഒമാൻ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യു.എ.ഇയും വിലക്കേർപെടുത്തിയത്. ഇത് സംബന്ധിച്ച അറിയിപ്പ് എയർലൈനുകൾ യാത്രക്കാർക്ക് അയച്ചു തുടങ്ങി.സൗദിയിലേക്കും കുവൈത്തിലേക്കും നേരത്തെ മുതൽ വിലക്കേർപെടുത്തിയിരുന്നു. ഇന്ത്യയിൽ കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിലാണ് വിലക്ക്.അതേസമയം, യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്നതിന് തടസമില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed